Tuesday, July 15, 2014

എവിടെപ്പോയി ആ കല്ലു കൊത്തു കാരും അലക്കു നാണിയും തയിര് പാക്കരനും ?



വളരെ നാളുകൾക് ശേഷം വീണ്ടും എഴുത്തിലേക്ക് ഒരു തിരിച്ചുവരവ്‌ 
എന്താണ് എഴുതേണ്ടത് എന്ന് ഒന്നും തീരുമാനിച്ചല്ല ഈ രണ്ടാം വരവ്.അപ്പോളാണ് ഇപ്പോളത്തെ ആധുനിക ജീവതത്തിൽ കാണാൻ കഴിയാത്ത കുറെ ആൾകാരെ കുറിച്ച് ഓർമ വന്നത്.
എവിടെപ്പോയി ആ കല്ലു കൊത്തു കാരും അലക്കു നാണിയും തയിര് പാക്കരനും ?
കല്ല്‌ കൊത്താനുണ്ടോ കല്ല്‌ കൊത്താനുണ്ടോ എന്നുള്ള വിളി വളരെ സുപരിചിതമായിരുന്നു എൻറെ കുട്ടിക്കാലത്ത്. ഇപ്പോൾ അവർ എവിടെ പോയി? അതുപോലെ തന്നെ മറഞ്ഞു പോയവർ ഇനിയുമുണ്ട്. വീട്ടില് വന്നു പാടാറുള്ള പാണൻ പാട്ടുകാരെയും, പുള്ളുവൻ പാട്ടുകാരെയും ഇപ്പോൾ കാണാറില്ല. ഇല്ലത്ത് വരാറുള്ള അലക്കുകാരി നാണിയുടെ മുഖം ഇപ്പോളും എന്റെ ഓർമയിൽ തെളിഞ്ഞു നിൽകുന്നു . ഇപ്പോൾ അവരുടെ വീട്ടിൽ നിന്നും ആരും അലക്കു പണിക്കു പോകാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കല്ലിനു പകരം മിക്സി വന്നതിനാൽ കല്ല്‌ കൊത്തു കാരേയും കാണാറില്ല . പാണൻ പാട്ടും പുള്ളുവൻ പാട്ടും ചില റിയാലിറ്റി ഷോ കളിലോ ഓണാഘോഷങ്ങൾ നടത്തുന്ന വേദികളിലോ കണ്ടെങ്കിൽ ആയി. മിൽമാ തയിരു വന്നതിനാൽ ഇപ്പോൾ തയിരു വീട്ടില് കൊണ്ട് വന്നു വില്കുന്നവരും വിരളം.

No comments:

Post a Comment