Monday, January 25, 2010

എന്റെ കുട്ടിക്കാലം - മധുരിക്കും ഓർമകൾ






എനിക്ക് എപ്പോളും എപ്പോളും ഓര്‍മ്മിക്കാന്‍ ഇഷ്ടമുള്ള ഒരു കാലമാണ് എന്റെ കുട്ടിക്കാലം. ഇനിയും തിരിച്ചു കിട്ടില്ല എന്നു അറിഞ്ഞിട്ടും എപ്പോളും തിരിച്ചു പോകണം എന്നാഗ്രഹിച്ചു പോകുന്നു.
ഉഷേ തേവരത്തിനുള്ള പൂ പറിക്കാന്‍ നേരമായി എന്നുള്ള മുത്തശ്ശിയുടെ പതിവു് വിളി കേട്ടാണ് എന്റെ ഉണര്‍ത്തു എഴുനേ ല്പ്പു. കൈയും കാലും മുഖവും കഴുകി പൂ പറിക്കാന്‍ ഉള്ള പുറപ്പാടായി പിന്നെ. പൂ പറിച്ചു പൂജക്ക്‌ കൊടുത്തു കഴിഞ്ഞാല്‍ അടുക്കളയിലേക്കു ഒരു എത്തിനോട്ടം. അമ്മ കട്ടന്‍ കാപ്പി ഇട്ട് വെച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ആണ് ഈ എത്തിനോട്ടം. കട്ടന്‍ കാപ്പി ഒറ്റ വലിക്കു അകത്താക്കി ഒരു ഓട്ടമാണ് ആറ്റിലേക്ക്. ആറ്റില്‍ ചാടുന്നത് ഒരു നല്ല പാസ്റ്റ്‌ ടൈം ആയിരുന്നു ഞങ്ങള്‍ക്ക്. ആറ്റില്‍ എത്ര നേരം കിടന്നാലും മതി വരില്ല.
അമ്മയുടെ വക പൂവട നിവേദ്യം. അതിന്റെ മാധുര്യം എപ്പോളും നാവില്‍ തുമ്പില്‍ ഉണ്ട്. ഈ ഓണ നാളുകളില്‍ വിശപ്പിന്റെ വിളികള്‍ ശല്യം ചെയ്തിരുന്നില്ല. ഒരു ഓണ അവധി കഴിഞ്ഞാല്‍ അടുത്തതിനുള്ള കാത്തിരുപ്പ് തുടങ്ങും. ഓണ അവധി കഴിഞ്ഞു സ്കൂളില്‍ പോകാന്‍ ഒരു പ്രതേയ്ക സുഖമാണ്. കാരണം പുതു വസ്ത്രങ്ങള്‍ എല്ലാരേയും കാണിച്ചു ഒന്ന് ഞെളിഞ്ഞു നടക്കാമല്ലോ.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവം ആണ് പിന്നെ എന്റെ ഓര്‍മയില്‍ മായാതെ കിടക്കുന്ന മറ്റൊരു ഒരു മധുരിക്കുന്ന ഓര്‍മ്മ. ഉത്സവം കാണാന്‍ ചേച്ചിമാരുടെ കൂടെയുള്ള യാത്രയും വള വാങ്ങാന്‍ വഴക്ക് ഉണ്ടാക്കലും അങ്ങിനെ എത്ര എത്ര നല്ല നല്ല ദിനങ്ങള്‍‍. മതില്‍ ഭാഗം കിഴക്കേ നട സ്കൂളില്‍ നിന്നും ഞങ്ങള്‍ കുട്ടികളെ ഓട്ടം തുള്ളല്‍ കാണിക്കാന്‍ കൊണ്ടുപോവലും ആ കൂട്ടത്തില്‍ പെടും. ഉത്സവം തുടങ്ങിയാല്‍ സ്കൂളിലെ ക്ലാസ്സ്‌ ഒക്കെ ആരു ശ്രദ്ധിക്കാന്‍. പത്തു ദിവസം അടിച്ചു പൊളിച്ചു കടന്നു പോകും. അച്ഛന്റെ കൂടെ പാ ട്ടു കച്ചേരി കേള്‍ക്കാന്‍ പോകാന്‍, പോയി മുന്നില്‍ ചെന്നിരുന്നു ചുമ്മാ തല ആട്ടി കൊണ്ടിരിക്കാന്‍ എന്ത് രസം ആയിരുന്നു. തനി ആവര്‍ത്തനം എന്ന പ്രക്രിയയെ ഒത്തിരി വെറുത്തിരുന്നു അന്ന് ആ അഞ്ചാം ക്ലാസ്സ്‌ കാരി പെണ്‍കുട്ടി. അതിനെ കുറിച്ചുള്ള അറിവില്ലായ്മ ആയിരുന്നു വെറുക്കാനുള്ള കാരണം. പിന്നീട് കുറേശെ കുറേശെ അതിഷ്ടപെട്ടു തുടങ്ങുകയും ആ ഇഷ്ടം വളര്‍ന്നു ഒരു കച്ചേരി കേള്‍ക്കുമ്പോള്‍ തനി ആവര്ത്തനത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഒരു തനി ടോംബോയ്‌ ആയി കഴിഞ്ഞിരുന്ന കാലം. എന്തിനേറെ എപ്പോളും അപ്പെന്റെ (അച്ഛന്റെ അനുജന്‍ ) കൈയ്യില്‍ നിന്നും തല്ലു കിട്ടിയിരുന്നതും എനിക്ക് മാത്രം.മരം കേറി , തല്ലുകൊള്ളി, മൂധേവി തുടങ്ങി തുടങ്ങി അങ്ങിനെ എത്ര എത്ര ചെല്ല പേരുകള്‍ എനിക്ക് വീണു കിട്ടി എന്റെ ഇല്ലത്ത് നിന്നു തന്നെ. ഇന്ന് ഓര്‍ക്കുമ്പോള്‍ സ്കൂളില്‍ അങ്ങിനെ ചെല്ല പേരുകള്‍ ഒന്നും വീണു കിട്ടിയിട്ട് ഇല്ലല്ലോ എന്നു സമാധാനവും സന്തോഷവും ഉണ്ട്.


പക്ഷെ പറ്റില്ലല്ലോ. പള്ളികൂടത്തില്‍ പോകണം. കുളി കഴിഞ്ഞു തേക്കാത്ത കളര്‍ മങ്ങിയ യുണിഫോറം ഇട്ട് രാവിലെത്തെ തേവാരത്തിന്റെ ഉണക്കചോര്‍ പുളിയും മുളകും ചേര്‍ത്ത് കഴിച്ചു സ്കൂളിലേക്ക് യാത്രയായി. നടന്നു സ്കൂളില്‍ എത്തികഴിഞ്ഞാല്‍ നാലു മണി ആകാനുള്ള കാത്തിരിപ്പാണ്. നാലുമണിയുടെ ബെല്‍ അടിച്ചാല്‍ ഒരു ഓട്ടം ഇല്ലത്തേക്ക്. യുണിഫോറം ഊരി വെച്ച് വീണ്ടും ഞങ്ങളുടെ പാസ്റ്റ്‌ ടൈം ആറ്റില്‍ ചട്ടം തുടരുകയായി. അങ്ങിനെ ആ മണിമലയാറിന്റെ കൈവഴിയായ ആറ്റില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടക്കുമ്പോള്‍ വിശപ്പും ദാഹവും ഒന്നും അറിഞ്ഞിരുന്നില്ല. ഈ നദി എപ്പോളും ഒരു നല്ല കൂട്ടുകാരിയെപ്പോലെ ഞങ്ങളുടെ നല്ല സമയത്തും വിഷമ സമയത്തും ഒരുപോലെ ഒപ്പം നിന്നു.
പിന്നീട് കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓടിയെത്തുന്നത് ഓണ നാളുകള്‍ ആണ്. അത്ത പൂവിടാന്‍ പൂക്കളും മൊട്ടുകളും തേടി നടക്കലും, പൂ പറിക്കലും, തല്ലു കൂടലും, കട്ട് പറിച്ച പൂമൊട്ടുകള്‍ ഒളിച്ചു വെക്കലും പൂക്കള മത്സരവും എല്ലാം എല്ലാം ഓര്‍മയിലേക്ക് ഓടി ഓടി എത്തും. തിരുവോണ നാളില്‍




2 comments:

  1. Is this your Usha, wow great to see you

    ReplyDelete
  2. കുട്ടിക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും മധുരമാണ്. വേണം എന്ന് നിരീച്ചാലും പോകാന്‍ പറ്റാത്ത കാലം. വളരെ നല്ല ഓര്‍മ്മകള്‍..

    ReplyDelete